കരുനാഗപ്പള്ളി: പ്രഭാത യാത്രക്കിടയിൽ തെരുവ്നായ്ക്കളെ കണ്ട് ഭയന്ന് ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. മരു: തെക്ക് കൃഷ്ണ ഭവനത്തിൽ കൃഷ്ണപിള്ള- പരേതയായ ശാന്തമ്മ ദമ്പതികളുടെ മകൻ പ്രദീപ് (57) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടവളപ്പിൽ. സി.പി.ഐ കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, കിസാൻ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം, മരു: തെക്ക് 1506 -ം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, നെടിയവിള ദേവസ്വം ട്രഷർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലേഖകുമാരി. മക്കൾ: അഭിജിത്, അഖിൽകൃഷ്ണൻ.