കരുനാഗപ്പള്ളി:. യു.എം.സിയുടെ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും യൂത്ത്വിംഗ് തിരഞ്ഞെടുപ്പും ജില്ലാ രക്ഷാധികാരി ഡി.മുരളീധരനും താലൂക്ക് പ്രസിഡന്റ് ഷമ്മാസ് ഹൈദ്രോസും ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എ.ലത്തീഫ് സ്വാഗതവും ട്രഷറർ എസ്.വിജയൻ നന്ദിയും പറഞ്ഞു. യു.എം.സിയുടെ യൂത്ത്വിംഗ് കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റായി എം.വിഷ്ണു, ജനറൽ സെക്രട്ടറിയായി എസ്.ഷെമിൻഷാ, ട്രഷററായി എച്ച്.ശ്രീലാൽ എന്നിവരെയും തിരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ, ജില്ലാ ട്രഷറർ ടി.സജു എന്നിവർ സംസാരിച്ചു. ആദ്യകാല വ്യാപാരിയും മുതിർന്ന നേതാവുമായ ടി.കെ.സദാശിവൻ വയനാടിന്റെ പുനരധിവാസത്തിനായി ഒരു മാസത്തെ പെൻഷൻ തുക യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് ഷമ്മാസ് ഹൈദ്രോസിന് കൈമാറി.