കൊല്ലം: പെരിനാട് സി കെ പി വിലാസം ഗ്രന്ഥശാല ത‌ൃക്കടവൂർ ആയുർവേദ ആശുപത്രിയുമായി ചേർന്ന് മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പും സൗജന്യ. മരുന്ന് വിതരണവും യോഗാപരിചയ ക്ലാസും സംഘടിപ്പിക്കുന്നു. 15 ന് രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12 വരെ നടക്കുന്ന ക്യാമ്പ് കോർപ്പറേഷൻ ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു. പവിത്ര ഉദ്‌ഘാടനം ചെയ്യും. കൗൺസിലർമാരായ ഗിരിജ സന്തോഷ്, എസ്. സ്വർണമ്മ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എം.ഐ .ബേബി എന്നിവർ പങ്കെടുക്കും.അഞ്ചാലുംമൂട്, കടവൂർ ഡിവിഷനുകളിൽ താമസിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഇന്ന് വൈകിട്ട് 5 വരെ പേരുകൾ രജിസ്‌റ്റർ ചെയ്യാം. ഫോൺ: 9048347651 (അഞ്ചാലുംമൂട്), 8113911487 (കടവൂർ)