കൊല്ലം: ജില്ലയിൽ സിന്തറ്റിക് ലഹരി ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തൽ. ജൂൺ, ജൂലായ് മാസങ്ങളിലും ഈ മാസം അഞ്ച് വരെയും നടത്തിയ 994 പരിശോധനകളിൽ 100 ലേറെ എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഏഴ് ഗ്രാം നൈട്രസെപാം ഗുളികകൾ എഴ് ഗ്രാം എം.ഡി.എം.എ എന്നിവയാണ് ഈ കാലയളവിൽ പിടിച്ചെടുത്തത്. കഞ്ചാവ് കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. രണ്ട് മാസത്തിനിടെ 30 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. ഒരു കിലോയോ അതിന് മുകളിലോ ഉണ്ടെങ്കിൽ മാത്രമേ എക്‌സൈസിന് കേസെടുക്കാൻ സാധിക്കൂ. ഇൗ സാദ്ധ്യത മുതലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നവർ ചെറു പൊതികളിലാക്കി കച്ചവടം നടത്തുന്നത് മൂലം പലപ്പോഴും ഇക്കൂട്ടർക്കെതിരെ കേസെടുക്കാൻ സാധിക്കാറില്ലെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
ജില്ലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും രണ്ട് മാസത്തിനിടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 65സ്ഥലങ്ങളാണ് ഹേട്ട് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് ലഹരി, കഞ്ചാവ് കേസുകൾക്ക് പുറമേ അബ്കാരി കേസുകളിലും വർദ്ധയുണ്ട്. അബ്കാരി കേസുകളുടെ എണ്ണം ഡബിൾ സെഞ്ച്വറിയും കടന്ന് മുന്നോട്ട് പോയി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്താൻ മതിയായ ജീവനക്കാരില്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഓർഡർ ടെലിഗ്രാം വഴി
സിന്തറ്റിക് ലഹരി കൈമാറ്റം ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ
ഇനം, കൈമാറ്റ സ്ഥലം എന്നിവ ടെലിഗ്രാം ഗ്രൂപ്പ് വഴി തീരുമാനിക്കും
പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തി കൈമാറ്റം
പണം ഡിജിറ്റലായി അയച്ചുനൽകണം
കാരിയർമാരായി പെൺകുട്ടികളും
ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് യുവാക്കൾക്കിടയിൽ പരിശോധന ശക്തമാക്കിയതോടെ കാരിയർമാരായി പെൺകുട്ടികളെയും ഉപയോഗിക്കുന്നതായി എ്ക്‌സൈസ് അധികൃതർ പറയുന്നു. സ്‌കൂൾ - കോളേജ് വിദ്യാർത്ഥിനികളെയാണ് ഉപയോഗിക്കുന്നത്. പ്രായപൂർത്തിയാകാത്തവരും ഇതിൽ ഉൾപ്പെടും.
ലഹരി കൈമാറ്റം കോഡ് ഭാഷകളിലാണ്. ലഹരി വസ്തുക്കൾ എത്തുന്നതിനെ ഓൺ എന്നും കിട്ടിയില്ലെങ്കിൽ ഓഫ് എന്നുമാണ് ഉപയോഗിക്കുന്നത്.
എക്‌സൈസ് അധികൃതർ