തേവലക്കര: സമൂഹത്തിലെ നിരാശ്രയരായ രോഗികൾക്കും ഭിന്നശേഷിക്കാർക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും വേണ്ടി ചവറ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാകുന്ന നൂതന പദ്ധതികളുടെ ഭാഗമായി ആശാ വർക്കർമാർക്ക് ആദരവും യൂണിഫോം വിതരണവും സംഘടിപ്പിച്ചു. മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അദ്ധ്യക്ഷനായി. 2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് നാലാം സ്ഥാനത്തും ചവറ ബ്ലോക്ക് പഞ്ചായത്തിനെ എത്തിച്ച നിർവഹണ ഉദ്യോഗസ്ഥർക്കുള്ള അനുമോദനവും പുരസ്‌കാര ദാനവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.പി.സുധീഷ് കുമാർ, എസ്.സോമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ജെ.ആർ. സുരേഷ് കുമാർ, ജയചിത്ര, ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ സോഫിയാ സലാം ,സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസ് വിമൽരാജ്, എം പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്,അഡ്വ. ഷാജി എസ്സ് പള്ളിപ്പാടൻ, ജിജി ആർ, പ്രിയാ ഷിനു, സി. രതീഷ്, ഡോ. തനൂജ, ഡോ. നടാഷ, ആർ.രതീഷ് കുമാർ എന്നിവർ സംസാരിച്ചു.