കൊട്ടാരക്കര: ബി.ജെ.പി കൊട്ടാരക്കര നെടുവത്തൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി. എഴുകോൺ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിക്ക് ബി.ജെ.പി സംസ്ഥാന സമിതി അംഗം ചാലൂക്കോണം അജിത് കൊട്ടാരക്കര നെടുവത്തൂർ മണ്ഡലം പ്രസിഡന്റുമാരായ അനീഷ് കിഴക്കക്കര, എഴുകോൺ ശ്രീനിവാസൻ എന്നിവർക്ക് പതാകകൾ കൈമാറി. റാലി പുലമൺ ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ രാജഗോപാൽ, അരുൺ കാടാംകുളം, പുത്തൂർ രാജേഷ്, ബി.സുജിത്, പ്രസാദ് പള്ളിക്കൽ, രാജേഷ് അന്തമൺ, ജോമോൻ കീർത്തനം, എം.വിജയൻ, എഴുകോൺ സുജിത്, സാബു എഴുകോൺ എന്നിവർ റാലിക്ക് നേതൃത്വം നൽകി.