തൊടിയൂർ: കോട്ടയം - കൊല്ലം മീറ്റർഗേജ് റെയിൽപ്പാതയുടെ തുടക്കം മുതൽ 2021 ജനുവരി 23 വരെ തിരക്കേറിയ കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന മാളിയേക്കൽ റെയിൽവേ ഗേറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറി.
മൂന്നര വാർഷം മുമ്പ് മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ച സമയം മുതൽ അടച്ചു പൂട്ടിയ മാളിയേക്കൽ റെയിൽവേ ഗേറ്റ് മേൽപ്പാലത്തിന്റെ നിർമ്മാണ സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടി മാത്രമെ പിന്നീട് തുറന്നിരുന്നുള്ളു. ഈ ഗേറ്റിൽ നിലനിന്ന കാവൽപ്പുര അടച്ചു പൂട്ടിയ നിലയിൽ ഇപ്പോഴുമുണ്ട്. ഗേറ്റ് സ്ഥിതി ചെയ്തിരുന്നിന് ഇരുവശവും മതിൽ കെട്ടി അടച്ചു.
അത്യാസന്ന നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയവരുൾപ്പടെ കുറേപ്പേരുടെ ജീവൻ ഈ ഗേറ്റിന് സമീപം പൊലിഞ്ഞുട്ടുണ്ട്. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവു സംഭവങ്ങളായിരുന്ന മാളിയേക്കൽ റെയിൽവേ ഗേറ്റ് ഇനി യാത്രക്കാരുടെ ഓർമ്മയിൽ മാത്രം.