കൊല്ലം: കൊവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്റെ കമ്മിഷൻ സെപ്തംബർ 11ന് മുമ്പ് വ്യാപാരികൾക്ക് നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വേതന പാക്കേജ് പരിഷ്കരിക്കണമെന്നും റേഷൻ വ്യാപാരികൾക്ക് ഓണത്തിന് 2000 രൂപ ഫെസ്റ്റിവൽ അലവൻസ് നൽകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സുരേഷ് കാരേറ്റ്, ട്രഷറർ കുറ്റിയിൽ ശ്യാം, ഉഴമലയ്ക്കൽ വേണുഗോപാൽ, എൻ. ഷിജീർ, സോണി കൈതാരം, കെ.എ. വേണു, മജീദ് റാവുത്തർ, എസ്. ഹേമചന്ദ്രൻ, ഫ്രാൻസിസ്, ഹരി വഴയില, വിദ്യാധരൻ, ബാബു, ചന്ദ്രനാഥ്, എസ്.നസീർ, ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.