ഓയൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൊട്ടാരക്കര ജില്ലാ അസോസിയേഷന്റെ നേതൃ ത്വത്തിൽ ജില്ലയിലെ സ്കൗട്ട് മാസ്റ്റർമാർക്കും ഗൈഡ് ക്യാപ്ടൻമാർക്കുമായി ഏകദിന സെമിനാറും സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെ ആദരിക്കലും വെളിയം ബി.ആർ.സിയിൽ വച്ചു നടന്നു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. അഡൾട്ട് റിസോഴ്സ് രഞ്ജിത്ത് ബാബു, ട്രെയിനിംഗ് കമ്മിഷണർമാരായ ടി.എം., രാജേഷ് കുമാർ, ലക്ഷ്മീദേവി, ഓർഗനൈസിംഗ് കമ്മിഷണർ ഗിരിജാദേവി ,റോവർ വിഭാഗം കമ്മിഷണർ രാധാകൃഷ്ണൻ , വെളിയം ലോക്കൽ അസോസിയേഷൻ സെക്രട്ടറി അഞ്ജലി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തന പദ്ധതിയുടെ വിശ ദീകരണവും ചർച്ചയും നടന്നു. ജില്ലാ സെക്രട്ടറി വി.പി.പ്രവീൺ യോഗത്തിന് സ്വാഗതവും ജില്ലാ ജോയ്ന്റ് സെക്രട്ടറി തങ്കമണിയമ്മ നന്ദിയും പറഞ്ഞു.