teacher
ഉമ്മുക്കുലുസു ടീച്ചറിനെ വാർഡ് മെമ്പർ ആർ. സാജനിൽ നിന്ന് നവജീവൻ വെൽഫെയർ ഓഫീസർ ഷാജിമു ഏറ്റെടുക്കുന്നു

കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ ആരുടെയും സംരക്ഷണമി​ല്ലാതെ കഴിഞ്ഞിരുന്ന ഉമ്മുക്കുലുസ് (73) എന്ന ഉമ്മയെ

നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ഭർത്താവ് മരിച്ച് വർഷങ്ങളായി സമീപവാസികളുടെ സഹായത്തോടെ തനിച്ചു താമസിക്കുകയായിരുന്നു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ആർ. സാജൻ നൽകിയ അപേക്ഷയിലാണ് നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തത്. ചടങ്ങിൽ ആർ. സാജൻ, നവജീവൻ ഭാരവാഹികളായ വെൽഫയർ ഓഫീസർ ഷാജിമു, പബ്ലിക് റിലേഷൻസ് ഓഫീസർ മിറോഷ് കോട്ടപ്പുറം, ബഷീർ എന്നിവർ പങ്കെടുത്തു.