കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ ഇന്നലെ സംഭാവനയായി ലഭിച്ചത് 14.86 ലക്ഷം രൂപ. ഇതോടെ ജില്ലയിൽ ഇതുവരെ 3.01 കോടി​യാണ് നി​ധി​യി​ലേക്ക് ലഭിച്ചത്. മുൻമന്ത്രി അഡ്വ.കെ. രാജു 33,000 രൂപ ദുരിതാശ്വാസനിധിയിലേക്കായി കളക്ടർ എൻ. ദേവിദാസിന് ചേംബറിൽ കൈമാറി. തഴവ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നു 10 ലക്ഷം, ഫാത്തിമ മാതാ നാഷണൽ കോളേജ് 1983-86 എക്കണോമിക്സ് ബി ബാച്ച് -26,000, ശാലോം നഗർ സ്വദേശിനി നിർമ്മല സ്റ്റീഫൻ -10,000, പന്മന ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന- 50,000, മുണ്ടക്കൽ റെസിഡൻസ് അസോസിയേഷൻ- 15,000, ഫീനിക്സ് കായിക കല കേന്ദ്രം -33,000, പട്ടത്താനം സർവീസ് സഹകരണ ബാങ്ക് -2,50,000, കൊട്ടിയം ബാബുൽ ഖൈർ കൂട്ടായ്മ -40,500, മനയിൽ എസ്.ബി.വി.എസ് എച്ച്. എസ്. എസ് -16,380,മേലില യുവ വേദി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് -13,000 എന്നിവരാണ് ഇന്നലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.