പുത്തുർ: ശക്തമായ ഇടിമിന്നലിൽ യുവതിക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45ന് ചെറുപൊയ്ക ഇളങ്ങംവിള വിട്ടിൽ സജീവ് കുമാറിന്റെ ഭാര്യ കാർത്തിക ( 35 ) യ്ക്ക് ആണ് ഇടിമിന്നലിൽ പരിക്കേറ്റത്. വീടിന് കനത്ത നാശനഷ്ട്ടങ്ങൾ സംഭവിച്ചു. വൈദ്യുതോപകരങ്ങൾ പൂർണമായും കത്തി നശിച്ചു. ചിമ്മിനിയിയുടെ ഒരു ഭാഗം അടരുകയും ഭിത്തികളിൽ വലിയ ദ്വാരം വീഴുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണാണ് യുവതിക്ക് പരിക്കേറ്റത്. പുത്തൂരിലെ സ്വകാര്യ അശുപത്രിയിൽ ചികത്സ തേടി. സമീപത്തുള്ള ഐശ്വര്യയിൽ രാജീവ് കുമാറിന്റെ വീട്ടിലെ വൈദ്യുതി മീറ്റർ പൂർണമായും തകർന്നു. പാങ്ങോട്ട് ശേരിയിൽ രാധയുടെ വീട്ടിലെ വയറിംഗ് പൂർണമായും കത്തി നശിച്ചു.