കൊല്ലം: ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ റസ്റ്റ് എന്ന കമ്പ്യൂട്ടർ ലാംഗ്വേജിൽ ബൂട്ട്ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം യൂനുസ് കോളജ് ഒഫ് എൻജിനിയറിംഗും അയോടൈഡ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മൈക്രോസോഫ്ടും ഗൂഗിളും റസ്റ്റ് ലാഗ്വേജിലേക്ക് അപ്ലിക്കേഷൻസ് മാറ്റാൻ തുടങ്ങിയ സാഹചര്യത്തിലാണ് കേരളത്തിൽ ആദ്യമായി ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അയോ ടൈഡ്സ് ചീഫ് ടെക്നിക്കൽ ഓഫീസർ ബാലു ജയപ്രകാശ് പറഞ്ഞു. ചീഫ് എക്സി. ഓഫീസർ എസ്.ആർ. കൃഷ്ണലത, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഹാസ് സുഗതൻ, സ്റ്റുഡന്റ്സ് മെന്റർ സുജയ് ജി.പിള്ള, യൂനുസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.എൽ. രാഗ്, ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ്, ചെയർമാൻ ഷാജഹാൻ യൂനുസ്, ഡോ. കാഞ്ചന, പ്രൊഫ. രാജീവ് എന്നിവർ സംസാരിച്ചു.