എഴുകോൺ : നെടുമൺകാവ് കേശവാ ജ്യുവല്ലറിയിൽ മോഷണശ്രമം നടത്തിയ ആളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവല്ലം നാലാഞ്ചിറ പാറവിള വീട്ടിൽ പ്രേംലാൽ (44) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 2.30 യോടെയാണ് സംഭവം. കടയുടെ ഷട്ടർ പൊളിച്ച് അകത്ത് കടക്കാനായിരുന്നു ശ്രമം. ഇതിനായി വശങ്ങളിലെ രണ്ട് പൂട്ടുകളും അറുത്തു മാറ്റിയെങ്കിലും സെൻട്രൽ പൂട്ട് തകർക്കാനാകാതെ വന്നതോടെ പരാജയപ്പെടുകയായിരുന്നു.തിരുവല്ലം, പൂയപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. വെളിയം, കൊട്ടറ സ്വദേശിയായ ഇയാൾ കുറച്ചുനാളുകളായി തിരുവല്ലത്ത് താമസിച്ചു വരികയാണ്. എഴുകോൺ ഐ.എസ്.എച്ച്.ഒ എസ്. സുധീഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീസ്, സി.പി.ഒമാരായ രാഹുൽ, അനന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.