nee
എസ്.എൻ.ഡി.പി യോഗം നീരാവിൽ എച്ച്.എസ്.എസിൽ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് രൂപീകരണ യോഗം കൗൺസിലർ പി സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം നീരാവിൽ എച്ച്.എസ്.എസിൽ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് രൂപീകരണ യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മായ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു സംഘടനാ സന്ദേശം നൽകി. എസ്.എൻ കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. ആർച്ച അരുൺ സംസാരിച്ചു. രാജാ ബിനു സ്വാഗതവും റീത്ത നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സ്കൂൾ പ്രിൻസിപ്പൽ ദീപ്തി (പ്രസിഡന്റ്), ജെ. മായ (വൈസ് പ്രസിഡന്റ്), ബ്രിജിത് (സെക്രട്ടറി), ആദിത്യ ജ്യോതി (ജോ. സെക്രട്ടറി), എസ്.ടി. ഷാജു (ട്രഷറർ), റീജ, ബീന, ആശ ശശിധരൻ, ഷാജി എസ്.ആനന്ദ്, ബി.ആർ. മനോജ്, അനിൽകുമാർ (എക്സിക്യുട്ടീവ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.