കൊല്ലം: കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി (കൊല്ലം ഫാസ്)സംഘടിപ്പിച്ച, ബധിര മൂക ദമ്പതികളായ എം.കെ. മഹേഷ്, ആർ. സ്മിത എന്നിവരുടെ മ്യൂറൽ, ഓയിൽ പെയിന്റിംഗ് പ്രദർശനം ഫാസ് വൈസ് പ്രസിഡന്റ് എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പ്രദീപ് ആശ്രാമം, ബി. സന്തോഷ് കുമാർ, കെ. സുന്ദരേശൻ, സലിം എം.നാരായണൻ, ജി. രാജ്മോഹൻ, എം. ക്ലീറ്റസ്, ജി.കെ. പിള്ള, നേതാജി ബി.രാജേന്ദ്രൻ, സുരേഷ് ആരാമം, എഴുകോൺ രാജ്മോഹൻ, സി.എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന ചിത്രപ്രദർശനം കാണാൻ ധാരാളം പേരെത്തി. ചിത്ര വിൽപ്പനയും നടന്നു.