seminar
കൊല്ലം ശ്രീനാരായണ കോളേജിൽ നടന്ന ആന്റി റാഗിംഗ് ബോധവത്കരണ സെമിനാർ എച്ച്.ആർ.എഫ് ചീഫ് പാട്രൺ അഡ്വ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷനും കൊല്ലം ശ്രീനാരായണ കോളേജ് ആന്റി റാഗിംഗ് സെൽ, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ്, ആന്റി ഡ്രഗ് അവയർനെസ് സെൽ എന്നിവയും സംയുക്തമായി രണ്ട് ആന്റി റാഗിംഗ് ബോധവത്കരണ സെമിനാറുകൾ നടത്തി. എച്ച്.ആർ.എഫ് ചീഫ് പാട്രൺ അഡ്വ. വിജയകുമാർ സെമിനാറുകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. ബി.ടി. സുലേഖ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ.എഫ് ഓർഗനൈസർ അഡ്വ. മോഹൻ കുമാർ, പ്രസിഡന്റ്‌ അഡ്വ. ദയ എന്നിവർ സംസാരിച്ചു. അഡ്വ. ബോറിസ് പോൾ, അഡ്വ. വി.ഐ. രാഹുൽ എന്നിവർ ബോധവത്കരണ ക്ലാസും വിദ്യാർത്ഥികളുടെ സംശയ ദൂരീകരണവും നടത്തി. ആന്റി റാഗിംഗ് സെൽ നോഡൽ ഓഫീസർ ഡോ. പി.എസ്. പ്രീത സ്വാഗതവും ഡോ. ലൈജു നന്ദിയും പറഞ്ഞു.