photo

പോരുവഴി :ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനം പൂർത്തിയാക്കിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് സ്വയംതൊഴിൽ പരിശീലനം നല്കുന്നതിനുള്ള മൊബിലൈസേഷൻ ക്യാമ്പ് ജില്ലാ കുടുംബശ്രീ മിഷന്റെ നേത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സനിൽകുമാർ. അംഗങ്ങളായ തുണ്ടിൽ നൗഷാദ്, രാജി.രാമചന്ദ്രൻ, ഗീതാകുമാരി, ബി.ഡി.ഓ കെ.ചന്ദ്രബാബു, കുടുംബശ്രീ എ.ഡി.എം.സി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ ഷീൻ സ്റ്റാൻലി സ്വാഗതവും ഡി.എസ്.അരുൺ നന്ദിയും പറഞ്ഞു. ഡി.ചാരുദത്തൻ, എ.എസ്.പ്രസാദ് എന്നിവർ ക്ലാസെടുത്തു.