t
വിജിലൻസ് കോടതി നിയമവിരുദ്ധമായി കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ കൊല്ലം ബാർ അസോസിയേഷൻ നടത്തുന്ന സമരത്തിൽ മുൻ കൊല്ലം ഗവ പ്ളീഡർ ബി​. സുനിൽകുമാർ സംസാരിക്കുന്നു

കൊല്ലം: കൊല്ലത്ത് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ട വിജിലൻസ് കോടതി നിയമവിരുദ്ധമായി കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ കൊല്ലം ബാർ അസോസിയേഷൻ നടത്തുന്ന സമരം 23-ാം ദിവസം കടന്നു. ഇന്നലെ കൊല്ലം ബാർ അസോസിയേഷൻ ഹാളിനു മുമ്പിൽ നടത്തിയ ധർണയി​ൽ മുൻ കൊല്ലം ജില്ലാ ഗവ. പ്ളീഡർ ബി​. സുനിൽകുമാർ സംസാരി​ച്ചു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ഓച്ചിറ എൻ.അനിൽകുമാർ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വ. അമർ പ്രശാന്ത്, ഐ.എ.എൽ യൂണിറ്റ് സെക്രട്ടറി അഡ്വ. പ്രമോദ് പ്രസന്നൻ, അഡ്വ. കാവനാട് സി.ബിജു, അഡ്വ. രഞ്ജിത്ത്, അഡ്വ. അമ്പിളി ജബ്ബാർ, അഡ്വ. ജയൻ കൊട്ടിയം എന്നിവർ സംസാരി​ച്ചു. തെറ്റായ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, സെക്രട്ടറി അഡ്വ. എ.കെ. മനോജ്, ഡയറക്ടർ ബോർഡ് അംഗം അഡ്വ. സി.ആർ. ഹരീഷ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.