ccc
ചണ്ണപ്പേട്ടയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ മനുഷ്യചലയും പ്രതിഷേധയോഗവും എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ : ചണ്ണപ്പേട്ട പരപ്പാടി എസ്റ്റേറ്റിൽ മാലീന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ചണ്ണപ്പേട്ട മുതൽ പരപ്പാടിഎസ്റ്റേറ്റ് വരെ പ്രതിഷേധ മനുഷ്യച്ചങ്ങല തീർത്തു. സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം എസ്.ജയമോഹൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പി.ദിലീപ് അദ്ധ്യക്ഷനായി. ജി. പ്രമോദ് സ്വാഗതം പറഞ്ഞു.
ചണ്ണപ്പേട്ട മാർത്തോമ്മ പള്ളിവികാരി ഫാ.സുനിത് മനുഷ്യച്ചങ്ങലയിൽ കണ്ണിയായി. സി.പി.എം അഞ്ചൽ ഏരിയാസെക്രട്ടറി ഡി.വിശ്വസേനൻ സി.പി.ഐ മണ്ഡലം സെക്രട്ടറി ,ലിജുജമാൽ,ആയൂർ ബിജു,അസീനാമനാഫ്, എ.ആർ.അസീം എന്നിവർ സംസാരിച്ചു.