saidhali
സൈദലി

എഴുകോൺ : സ്കൂളിൽ പോയ വിദ്യാർത്ഥി മടങ്ങിയെത്തിയില്ലെന്ന് പരാതി. കൊല്ലം പള്ളിത്തോട്ടം എച്ച്.എൻ.സി കോമ്പൗണ്ട് ഗാന്ധിനഗർ 15 ൽ നവാസിന്റെ മകൻ സൈദലി (13)യെ ആണ് കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ എഴുകോൺ പൊലീസിൽ പരാതി നൽകിയത്. തൃപ്പിലഴികം മദ്രസയിൽ താമസിച്ച് വരുന്ന സൈദലി ആറുമുറിക്കട മാർത്തോമാ ഹൈസ്കൂളിലാണ് പഠിക്കുന്നത്.കാണാതാകുമ്പോൾ കറുത്ത പാന്റും കറുത്ത ഫുൾ കൈ ബനിയനും വെള്ള തൊപ്പിയുമാണ് ധരിച്ചിരുന്നത്.

തടിച്ച ശരീരവും, വെളുത്ത നിറവുമാണ്. എഴുകോൺ പൊലീസ് അന്വേഷണം തുടങ്ങി. കണ്ടു കിട്ടുന്നവർ 0474 2482088 എന്ന നമ്പരിൽ അറിയിക്കണം.