കൊല്ലം: പൊലീസ് ഹൈടെക്സെൽ മുൻ മേധാവി സ്റ്റാർമോൻ പിള്ളയുടെ അക്കൗണ്ടിൽ നിന്നു ഓൺലൈൻ തട്ടിപ്പുകാർ പണം തട്ടി. സംഘത്തിലെ രണ്ടുപേർ മലപ്പുറത്ത് പിടിയിലായതായി സൂചനയുണ്ട്. ഏകദേശം ഏഴ് ലക്ഷം രൂപ തട്ടിയെടുത്തന്നാണ് പ്രഥാമിക നിഗമനം. സ്റ്റാർമോൻ പിള്ളയെ അപരിചിതനായ ഒരാൾ ഷെയർ മാർക്കറ്റ് ബിസിനസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. പിന്നീട് സെബിയുടെ അംഗീകാരമുള്ള ഏജൻസി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. അതിന് പിന്നാലെ സ്റ്റാർമോൻ പിള്ളയുടെ അക്കൗണ്ടിൽ നിന്നു പലഘട്ടങ്ങളിലായി പണം നഷ്ടമാവുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അദ്ദേഹം കൊല്ലം സൈബർ സെല്ലിൽ പരാതി​ നൽകിയതിനെ തുടർന്നാണ് രണ്ട് പേരെ പിടികൂടിയത്.