കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പച്ചയിൽ ശശിധരൻ ഫൗണ്ടേഷൻ നടത്തുന്ന ദേശഭക്തി ഗാന മത്സരം കടയ്ക്കൽ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടന്നു. 26 സ്കൂളുകളിൽ നിന്നായി 53 ഗ്രൂപ്പുകൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ താന്നിമൂട് ഗവ. ട്രെബൽ സ്കൂൾ ഒന്നാം സ്ഥാനവും ഗവ. എൽ.പി.എസ് മതിര രണ്ടാംസ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ ഗവ. ഹൈസ്കൂൾ കുമ്മിൾ ഒന്നാം സ്ഥാനവും ഗവ. യു.പി.എസ് കടയ്ക്കൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ കടയ്ക്കൽ ഒന്നാം സ്ഥാനവും ഗവ. ഹൈസ്കൂൾ കുമ്മിൾ രണ്ടാം സ്ഥാനവും നേടി. ഉദ്ഘാടന ചടങ്ങിൽ പച്ചയിൽ സന്ദീപ്, ഡോ. എസ്. അജിത, സന്തോഷ് മോഹൻ പാലോട്, പി. അജിം എന്നിവർ പങ്കെടുത്തു.