കൊല്ലം: കേരള തണ്ടാൻ മഹാസഭ സ്ഥാപകാചാര്യൻ മഹാത്മാ കുഞ്ഞൻ വെളുമ്പന്റെ 74 ാം ഓർമ്മദിനം ആചരിച്ചു. മരുത്തടി ശ്രീദേവി ഓ‌ഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഓമനക്കുട്ടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ക്യാഷ് അവാർഡും ചികിത്സാ സഹായ വിതരണവും നടന്നു. എം.ബി.ബി.എസ് പാസായ സഹോദരങ്ങളെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ സെക്രട്ടറി ബി.മുരളീധരൻ സ്വാഗതവും എ.മണികണ്ഠൻ നന്ദിയും പറഞ്ഞു.