ഓച്ചിറ: ഓച്ചിറ ബ്ലോക്ക്‌പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സെക്കൻഡറി പാലിയേറ്റീവ് കെയർ പ്രോഗ്രാമിന്റെ തഴവ ഗ്രാമപഞ്ചായത്ത്‌ തല ഉദ്ഘാടനം തഴവ കുടുംബാരോഗ്യ കേന്ദ്രത്തിൽ എസ്.ഗീതാകുമാരി നിർവഹിച്ചു. തഴവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.സദാശിവൻ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്തംഗം എസ്. ശ്രീലത സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.സബർബാ സത്താർ ലോട്ടസ് അമുഖ പ്രസംഗവും ഓച്ചിറ ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത്‌ സൂപ്പർവൈസർ പ്രദീപ്‌ വാര്യത്ത് വിഷയാവതരണവും നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ. ഷൈലജ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, തഴവ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അമ്പിളിക്കുട്ടൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം മധു മാവോലിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ തൃദീപ്കുമാർ, ശ്രീകുമാർ, മുകേഷ്, പോണാൽ സൈനുദീൻ, ആർ.സുജ, വത്സല, മായാ സുരേഷ്, വിജയകുമാരി, നിസ തൈക്കൂട്ടത്തിൽ, സുശീലാമ്മ, സലീനാ ജമാൽ, മെഡിക്കൽ ഓഫീസർ ഡോ.രശ്മി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സനോജ് സാം, ആയുഷ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ബി.നീമ, ഓച്ചിറ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.ആർ.മണിലാൽ, പബ്ലിക് ഹെൽത്ത്‌ നഴ്സ് സുലേഖ, സെക്കൻഡറി പാലിയേറ്റീവ് നഴ്സുമാരായ സൗമ്യ, ദിവ്യ, പ്രൈമറി പാലിയേറ്റീവ് നഴ്സ് രമണി നായർ തുടങ്ങിയവർ സംസാരിച്ചു. തഴവ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.ടി.ജോർജ്കുട്ടി നന്ദി പറഞ്ഞു.