കൊല്ലം: ശബരിമലയിലെ പ്രസാദമായ അരവണയ്ക്ക് കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉൽപ്പാദിപ്പിക്കുന്ന ജൈവ ഏലയ്ക്ക ഉപയോഗിക്കാൻ ധാരണയായി. ജൈവ ഏലയ്ക്ക തന്നെ ഉപയോഗിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് അടുത്തിടെയായി അരവണ പ്രസാദത്തിൽ ഏലയ്ക്ക ഉപയോഗിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനം വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിക്കുന്ന ജൈവ ഏലയ്ക്ക ഉപയോഗിക്കാൻ ധാരണയായത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജോർജി.പി.മാത്തച്ചന് ധാരണാപത്രം കൈമാറി. ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, ഡയറക്ടർ കെ.എസ്.ജ്യോതി, ബോർഡ് സെക്രട്ടറി എസ്.ബിന്ദു എന്നിവർ പങ്കെടുത്തു.