ചവറ: ലാഭത്തിൽ പ്രവർത്തിക്കുന്ന ചവറ കെ.എം.എം.എല്ലിലെ നിലവിലെ പ്രതിസന്ധികൾക്ക് സമയോചിതമായി ഇടപെടൽ നടത്താതെ സർക്കാർ നടത്തുന്ന ഗൂഢനീക്കങ്ങൾ തൊഴിലാളി പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് കൊല്ലം ലോക് സഭാംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടിയ എം.പിക്ക് കെ.എം.എം.എൽ യു.ഡി.എഫ് സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ സ്വീകരണ പരിപാടികൾക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എ.എം.സാലി അദ്ധ്യക്ഷനായി. ശ്യാം സുന്ദർ, കോലത്ത് വേണുഗോപാൽ, ജസ്റ്റിൻ ജോൺ, ആർ.ജയകുമാർ, ജനറൽ സെക്രട്ടറിമാരായ ശ്രീജിത്ത്, മനോജ് മോൻ, നഹാസ് എന്നിവർ ചേർന്ന് എം.പിയെ സ്വീകരിച്ചു. ഷാജി, വൈ.നജീം, വി.എൻ.രാജു അനൂബ്, സുരാജ് ശ്രീനിവാസ്,സനൽ, സാലു ഷാഹുൽ, അൻവർ കാട്ടിൽ, പുന്തല അനി, കിണറുവിള സലാഹുദ്ദീൻ, താജ് പോരൂക്കര, പാലോട്ട് രമേശ് തുടങ്ങിയവർ സംസാരിച്ചു.