ഥ. യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. 54ശാഖായോഗങ്ങളിൽ നിന്നള്ള പ്രവർത്തകർ പങ്കെടുക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. എസ്.എൻ കോളേജ് പ്രിൻസിപ്പൽ എസ്. അംജിത്, എസ്.എൻ പോളിടെക്‌നിക് പ്രിൻസിപ്പൽ വി. സന്ദീപ്, എസ്.എൻ.ടി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. പ്രിയദർശിനി, എസ്.എൻ.ടി ഐ.ടി.ഐ പ്രിൻസിപ്പൽ കനകജ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി. സജ്ജീവ്, വനിതാ സംഘം പ്രസിഡന്റ്‌ ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത്, യൂത്ത് മൂവ് മെന്റ് ചെയർമാൻ അശ്വിൻ അശോക്, കൺവീനർ ജെ. ആരോമൽ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറയും.