ns
എസ്.എൻ.ഡി.പി യോഗം ഇടവനശേരി ശാഖയിൽ വാർഷിക പൊതുയോഗവും മെരിറ്റ് അവാർഡ് വിതരണവും യൂണിയൻ കൗൺസിലർ അഡ്വ.ഡി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : എസ്.എൻ.ഡി.പി യോഗം വടക്കൻ മെനാഗപ്പള്ളി ഇടവനശേരി സഹോദരൻ അയ്യപ്പൻ സ്മാരക ശാഖയിൽ വാർഷിക പൊതുയോഗവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. യൂണിയൻ കൗൺസിലർ അഡ്വ.ഡി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.രഘു അദ്ധ്യക്ഷനായി. കോട്ടയം ഗുരുനാരായണ സേവാ നികേതനിലെ ആശാ പ്രദീപ് ഗുരു പ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗം ആർ. സുഗതൻ മുഖ്യ പ്രഭാഷണവും ശാഖാ സെക്രട്ടറി കെ.ബാബു റിപ്പോർട്ട്‌ അവതരണവും നടത്തി. യൂണിയൻ കമ്മിറ്റി അംഗം ജലജാ രാജേന്ദ്രൻ, വനിതാ കമ്മിറ്റി പ്രസിഡന്റ് വി.ബിനി, വനിതാ കമ്മിറ്റി സെക്രട്ടറി ആർ.രമ്യ, മുൻ ശാഖാ പ്രസിഡന്റ് സി.കെ.ശ്രീകുമാർ, ശാഖാ വൈസ് പ്രസിഡന്റ് യശോധരൻ എന്നിവർ സംസാരിച്ചു.