photo
പുത്തൂർ ഹൈടെക് മാർക്കറ്റിന്റെ ഉൾഭാഗം

കൊട്ടാരക്കര: പുത്തൂർ മാർക്കറ്റ് സമുച്ചയം ഈ മാസം നാടിന് സമർപ്പിക്കും. ഓണത്തിന് മുമ്പ് ഹൈടെക് മാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 2.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ മാർക്കറ്റ് സമുച്ചയം പൂർത്തിയാക്കിയത്. തീരദേശ വികസന കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. കുളക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് മാർക്കറ്റ് പ്രവർത്തിക്കുക. നേരത്തെ ഇവിടെയുണ്ടായിരുന്ന മത്സ്യച്ചന്തയുടെ കെട്ടിടങ്ങളടക്കം പൊളിച്ചുനീക്കിയ ശേഷമാണ് ഹൈടെക് മത്സ്യമാർക്കറ്റ് നിർമ്മിച്ചത്.

സംഘാടക സമിതി യോഗം

ഈ മാസം അവസാനവാരത്തിൽ മന്ത്രി സജി ചെറിയാൻ പുത്തൂരിന്റെ ആധുനിക മത്സ്യമാ‌ർക്കറ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. ഇന്ന് രാവിലെ 11.30ന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ സംഘാടക സമിതി യോഗം ചേർന്ന് ഉദ്ഘാടന ചടങ്ങുകൾ പ്ളാൻ ചെയ്യും. പുത്തൂർ റോട്ടറി ക്ളബ് ഹാളിലാണ് യോഗം ചേരുന്നത്.

മെച്ചപ്പെട്ട സൗകര്യങ്ങൾ

2.84 കോടി രൂപ ചെലവിൽ

5700 ചതുരശ്ര അടി വിസ്തീർണം

25 സ്റ്റാളുകൾ

10 കടമുറികൾ

ശീതീകരണ മുറികൾ

മത്സ്യ വില്പനയ്ക്കുള്ള സ്റ്റെയിൻലസ് സ്റ്റീൽ കൗണ്ടറുകൾ

മലിന ജല സംസ്കരണ പ്ളാന്റ്

ടോയ്ലറ്റ് സംവിധാനങ്ങൾ

സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ വിശ്രമ മുറികൾ

, പാർക്കിംഗ് സൗകര്യം

ലോഡിംഗ് അൺലോഡിംഗ് സൗകര്യം .