kuthookan-
പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക്ക് സമ്മേളനം

കൊല്ലം : ഓൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക്ക് സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും ഭരണിക്കാവ് ഗ്രീൻ ഫോർട്ട് ഹോട്ടലിൽ നടന്നു. പൊതുയോഗം ജില്ലാ പ്രസിഡന്റ് ശുഭവർമ്മ രാജ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.അനിരുദ്ധൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബാബു ആനന്ദൻ , സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.അശോകൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എസ്.അനിരുദ്ധൻ (താലൂക്ക് പ്രസിഡന്റ് ), ബാബാമാത്യു ( വൈസ് പ്രസിഡന്റ് ), പതാരം അനിൽ ( സെക്രട്ടറി ),പ്രശാന്ത് ( ജോയിന്റ് സെക്രട്ടറി ), കേരളാ ശശികുമാർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.