xxx
കുമ്മിൾ ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണകൂടാരം പദ്ധതി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു

കടയ്ക്കൽ : സർവശിക്ഷ അഭിയാൻ പദ്ധതിയായ സ്റ്റാർസ് പദ്ധതി പ്രകാരം കുമ്മിൾ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രീ സ്‌കൂൾ വിഭാഗത്തിൽ നിർമ്മാണം പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിന്റെ ഉദ്‌ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.ഹർഷകുമാർ യോഗത്തിന് അദ്ധ്യക്ഷനായി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സജീവ് തോമസ്, പദ്ധതി വിശദീകരണം നിർവഹിച്ചു. വർണ്ണക്കൂടാരം ഡി.പി.ആർ തയ്യാറാക്കിയ അദ്ധ്യാപകർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആദരവ് നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.രാധിക, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ.റസീന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണപിള്ള, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ആർ.ബീന, വാർഡ് മെമ്പർ എം.എസ്.ജ്യോതി, എ.ഇ.ഒ. ഇൻചാർജ് വി.പി.ബിപിൻ , ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ആർ.രാജേഷ്, എസ്.എം.സി ചെയർമാൻ എ.സഫറുള്ളഖാൻ തുടങ്ങിയവർ പങ്കെടുത്തു. പ്രിസിപ്പൽ അബ്ദുൽ മനാഫ് സ്വാഗതവും സ്‌കൂൾ എച്ച്.എം ആർ.റാണി നന്ദിയും പറഞ്ഞു.