പുത്തൂർ: പവിത്രേശ്വരം കെ.എൻ.എൻ.എം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് മാനേജർ പവിത്രേശ്വരം ചെറുപൊയ്ക കുളമുടിയിൽ പുത്തൻവീട്ടിൽ എൻ.കെ.മണി (75) നിര്യാതനായി. പവിത്രേശ്വരം കസ്തുർബ നഴ്‌സറി, പവിത്രേശ്വരം എസ്.സി.വി എൽ.പി.എസ്, കെ.എൻ.എൻ.എം ടി.ടി.സി എന്നീ സ്ഥാപനങ്ങളുടെയും മാനേജരാണ്. വെണ്ടാർ വിദ്യാധിരാജ മെമ്മോറിയൽ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പവിത്രേശ്വരം കെ.എൻ.എൻ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 14 വർഷം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. പവിത്രേശ്വരം 1512-ാം നമ്പർ ശ്രീശങ്കരവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റാണ്. നാഷണൽ ലൈബ്രറി പ്രസിഡന്റ്, എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ അംഗം, ഖാദി വ്യവയാസ സംഘം, മദ്യനിരോധന സമിതി, സർവോദയ സംഘം എന്നിവയുടെയും ഭാരവാഹിയായിരുന്നു. ഭാര്യ: വത്സല കുമാരി (റിട്ട.അധ്യാപിക, എസ്.വി.എം.എം എച്ച്.എസ്.എസ്, വെണ്ടാർ). മക്കൾ: എം.ആഷിഷ് (അദ്ധ്യാപകൻ, കെ.എൻ.എൻ.എം എച്ച്.എസ്.എസ്, പവിത്രേശ്വരം), പരേതനായ എം.അരവിന്ദ്. മരുമകൾ: ദിവ്യ (കെ.എൻ.എൻ.എം എച്ച്.എസ്.എസ്, പവിത്രേശ്വരം). സഞ്ചയനം 19ന് രാവിലെ 8ന്.