കൊല്ലം: മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ ഗൃഹോപകരണ ഫർണിച്ചർ വ്യാപാര ശൃംഖലയായ
രശ്മി ഹാപ്പി ഹോമിന്റെ ആറാമത് ഷോറൂം ഓച്ചിറ-വള്ളിക്കാവ് റോഡിലെ ക്ലാപ്പന കാവുംകട ജംഗ്ഷനിൽ 17ന് രാവിലെ 10ന് സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ സിനിമാ താരം ഡയാന ഹമീദ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മണിക്കൂറിലും സമ്മാനങ്ങൾ നൽകും. എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട് ഫോണുകൾക്കും ലാപ്ടോപ്പുകൾക്കുമായി വിശാലമായ ഡിസ്‌പ്ളേ, 6690 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന സോഫകളുടെ വെറൈറ്റി കളക്ഷൻസ്, പ്രീമിയം ക്വളിറ്റി ഇംപോർട്ടഡ് ഫർണിച്ചറുകൾ, കൂടാതെ 65 ശതമാനം വരെ വിലക്കുറവിൽ ഇലക്ട്രോണിക്‌സ് ആൻഡ് ഹോം അപ്ലയൻസ്, 75 ശതമാനം വരെ വിലക്കുറവിൽ ക്രോക്കറി ആൻഡ് സ്‌റ്റീൽ ഐറ്റംസ് ഉൾപ്പടെ ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം രശ്‌മി ഹാപ്പി ഹോം ക്ലാപ്പനയിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഓഫർ കൂടാതെ ഓണക്കാലത്ത് 'പൊളി ഓണം രശ്മിക്കൊപ്പം പൊളിച്ചോണം' ഓഫറിലൂടെ ഒട്ടനവധി ഓഫറുകൾ എല്ലാ ബ്രാഞ്ചുകളിലും ലഭിക്കും.
ഗ്രാൻഡ് രശ്‌മി ഷോപ്പിംഗ് ഫെസ്‌റ്റിവലിലൂടെ റെനോ ക്വിഡ് കാർ, സ്കൂട്ടർ, ഗൃഹോപകരണങ്ങൾ, വിദേശയാത്രകൾ, സ്വർണനാണയങ്ങൾ തുടങ്ങി ഒരു കോടി രൂപ വിലവരുന്ന സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരവും ഒരുക്കിയിട്ടുണ്ട്. ഡിസ്കൗണ്ടും ഗൃഹോപകരണങ്ങളും സമ്മാനമായി ലഭിക്കുന്ന ഡേറ്റാ സ്മാർട്ട് ഫെസ്റ്റ് കൂപ്പണും രശ്മി ഹാപ്പി ഹോമിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
ഫർണിച്ചർ, ക്രോക്കറി, ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെ എല്ലാ പ്രോഡക്ടുകൾക്കും സീറോ ഡൗൺ പേയ്മെന്റിലും പലിശരഹിതവുമായി ദിവസ/മാസ തവണകളായി ഫിനാൻസ് ചെയ്യാൻ വിവിധ ധനകാര്യ സ്‌ഥാപനങ്ങളുടെ കൗണ്ടറുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. അവസരം പരമാവധി പ്രയോജനപ്പെടുത്തി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് രശ്മി ഹാപ്പി ഹോം എം.ഡി രവീന്ദ്രൻ രശ്മി അറിയിച്ചു.