ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡി. ആശുപത്രിയിലെ 175ൽ അധികം കരാർ തൊഴിലാളികൾക്ക് രണ്ടുമാസത്തെ ശമ്പളം ബോണസായും ഒരു മാസത്തെ ശമ്പളം അഡ്വാൻസായും നൽകണമെന്ന് ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ആവശ്യപ്പെട്ടു.

പാരിപ്പള്ളി ഗവ. മെഡി. കോളേജ് എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) യൂണിറ്റ് ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജി​. ധന്യ, രഞ്ജിത്ത് പരവൂർ, സതി, ധനീഷ്, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. ഹഫീസ് (പ്രസിഡന്റ്) സന്തോഷ് കുട്ടാട്ടുകോണം (വൈസ് പ്രസിഡന്റ്), ജി​. ധന്യ (കൺവീനർ), രഞ്ജിത്ത് പരവൂർ (ജോ. കൺവീനർ), എം. സുനിത (ട്രഷറർ).