അഞ്ചൽ: വെസ്റ്റ് ഗവ.ഹൈസ്കൂളിലെ എസ്.എസ്.എൽ.സി 81 ബാച്ചിന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ ഗവ.എൽ.പി സ്കൂളിന് വീൽചെയർ നൽകി.പി.ടി.എ പ്രസിഡന്റ് നാസിമുദ്ദീൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി 81 ബാച്ച് പ്രസിഡന്റ് എ.ഷംസുദ്ദീനും സെക്രട്ടറി കെ.ശശാങ്കനും ചേർന്ന് ഹെഡ്മിസ്ട്രസിന് വീൽ ചെയർ കൈമാറി. ട്രഷറർ കെ.അനിൽകുമാർ, അംഗങ്ങളായ ബി.മുരളി, അഖിൽ രാധാകൃഷ്ണൻ, ആർ.മോഹനൻ, മോഹനൻ പിള്ള, ജയരാജ്, സലീം, രാധാകൃഷ്ണൻ, സുദർശനൻ എന്നിവർ പങ്കെടുത്തു.