കൊട്ടാരക്കര: വയനാട് ദുരിതബാധിതർക്കുവേണ്ടി സദാനന്ദപുരം അവധൂതാശ്രമത്തിൽ സന്യാസിമാരുടെ പ്രാർത്ഥനാ യജ്ഞം നടത്തി. ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദഭാരതി, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,(തീർത്ഥപാദാശ്രമം, വാഴൂർ), സ്വാമി സത്സ്വരൂപാനന്ദ സരസ്വതി(ജന.സെക്രട്ടറി, മാർഗദർശകമണ്ഡലം), സ്വാമി സുകൃതാനന്ദ (ശിവഗിരി മഠം), വേദാമൃതാനന്ദപുരി( അമൃതാനന്ദമയീമഠം, വള്ളിക്കാവ്.) സ്വാമി ബോധേന്ദ്ര തീർത്ഥ, (ആനന്ദധാമം ആശ്രമം, കൊല്ലം), സാധ്വി സരോജിനി സരസ്വതി(ആര്യ സമാജം.) എന്നിവർ നേതൃത്വം നൽകി.