കൊല്ലം: സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിൽ ഒരുക്കങ്ങൾ പൂർണം. ആശ്രാമം മൈതാനത്ത് ഇന്ന് രാവിലെ 9ന് മന്ത്രി വി.ശിവൻകുട്ടി ദേശീയ പതാക ഉയർത്തി വിവിധ സായുധസേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. കളക്ടർ എൻ.ദേവീദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, റൂറൽ പൊലീസ് ചീഫ് കെ.എം.സാബു മാത്യു തുടങ്ങിയവർ പങ്കെടുക്കും. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്കണം. ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തൽ ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കണം. പതാക നിയമം അനുശാസിച്ചായിരിക്കണം പതാക ഉയർത്തലും തുടർന്ന് ദേശഭക്തി ഗാനാലാപനവും മറ്റു പരിപാടികളും നടത്തുന്നതെന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണം. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.