കൊല്ലം: ജില്ലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ എൻ.എസ് സഹകരണ ആശുപത്രിയിൽ വിജയകരം. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയിനിയായ 62 കാരിക്കാണ് ബുധനാഴ്ച റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചുവരുന്നു. ഓർത്തോപീഡിക്‌സ് തീയറ്ററിൽ സ്ഥാപിച്ച റോബോട്ടിക് സംവിധാനത്തിൽ നടന്ന ജോയിന്റ് റീപ്ലെയ്‌സ്‌മെന്റ് ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാരായ ജി.അഭിലാഷ്, ബിമൽ.എ.കുമാർ, സി.പ്രശോഭ്, ഷാഹിദ് ലത്തീഫ് എന്നിവർ നേതൃത്വം നൽകി. 4000ത്തിലധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചാണ് എൻ.എസ് സഹകരണ ആശുപത്രി റോബോട്ടിക് സംവിധാനത്തിലേക്ക് കാലൂന്നിയത്.
ആദ്യ റോബോട്ടിക് ശസ്ത്രക്രിയയിൽ ഓർത്തോവിഭാഗം ഡോക്ടർമാർക്കൊപ്പം അനസ്‌തേഷ്യോളജിസ്റ്റുമാരായ ഡോ.അരുൺകുമാർ, ഡോ.താഹിർ, നഴ്‌സുമാരായ യമുന, റെജിസ, അനസ്‌തേഷ്യ ടെക്‌നീഷ്യൻ ചിപ്പി, തീയേറ്റർ ടെക്‌നീഷ്യൻ സജീഷ്‌കുമാർ എന്നിവരും പങ്കാളികളായി. സീനിയർ അനസ്‌തേഷ്യോളജിസ്റ്റ് ഡോ.എം.എം.സജീവ്കുമാർ, തീയേറ്റർ ഇൻചാർജ് വിജിരാജ് എന്നിവർ നേതൃത്വം നൽകി.