paje-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 11 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ കൈമാറുന്നു

കൊല്ലം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം രൂപ കൈമാറി. ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ, തൊഴിലാളികൾ, കെ.എസ്.സി.ഡി.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവർ ചേർന്ന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ചേംബറിലെത്തി കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ കൈമാറി. മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ, ഭരണസമിതി അംഗങ്ങളായ ജി.ബാബു, അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ, ബി.സുജീന്ദ്രൻ, സജി.ഡി.ആനന്ദ്, ബി.പ്രതീപ് കുമാർ, സിജു ജേക്കബ്, ഫിനാൻസ് മാനേജർ രാജശങ്കരപ്പിള്ള എന്നിവരും പങ്കെടുത്തു.