ശാസ്താംകോട്ട: ആറ് റെയിൽവേ ഗേറ്റുകൾ കൊണ്ട് പൊറുതിമുട്ടിയ മൈനാഗപ്പള്ളിക്കാർ റെയിൽവേ മേൽപ്പാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. തിരക്കേറിയ രാവിലെയും വൈകിട്ടും മൂന്നു ട്രെയിനുകൾ കടന്നു പോകുന്നത് വരെ ഗേറ്റ് അടച്ചിടാറുണ്ട്. റെയിൽവേ ഗേറ്റ് അടഞ്ഞ് കിടക്കുന്നതിനാൽ യഥാസമയം ചികിൽസ കിട്ടാതെ മരിച്ചവരുടെ എണ്ണത്തിന് ഒരു കണക്കുമില്ല. കരുനാഗപ്പള്ളിയിൽ മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്തിട്ടും മൈനാഗപ്പള്ളിയിൽ ഇതുവരെ സ്ഥലം ഏറ്റെടുക്കൽ നടപടി പോലും പൂർത്തിയായിട്ടില്ല. ജനങ്ങളുടെ ദുരിതം അകറ്റാനായി ശാസ്താംകോട്ട– കരുനാഗപ്പള്ളി പ്രധാന റോഡിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണം
ശാസ്താംകോട്ട - കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി തൈക്കാവ് മുക്കിന് സമീപം റെയിൽവേ മേൽപാലം യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണം
മുസ്ലീംലീഗ് മൈനാഗപ്പള്ളി പഞ്ചായത്ത് കമ്മിറ്റി