കൊല്ലം: സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്കാണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്‌സി നഴ്‌സിംഗാണ് യോഗ്യത. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന ശേഷം ഉടൻ നിയമനം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kl_hr@emri.in എന്ന ഇ - മെയിൽ വിലാസത്തിലേക്ക് അയക്കുക. ഫോൺ: 7594050320.