s-s-sreenadh

കൊല്ലം: മുഖ്യമന്ത്രിയുടെ 2023ലെ എക്സൈസ് മെഡലിന് ജില്ലയിൽ നിന്ന് കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സിവിൽ എക്‌സൈസ് ഓഫീസർ എസ്.എസ്.ശ്രീനാഥ് അർഹനായി. അബ്കാരി, എൻ.ഡി.പി.എസ് കേസുകൾ കണ്ടെത്തുന്നതിൽ നിർണായക പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നേട്ടം. കഴിഞ്ഞ മാസം എൻഫോഴ്‌സ്‌മെന്റ് മികവിന് വകുപ്പ് കർമ്മശ്രേഷ്ഠ അവാർഡ് നൽകിയിരുന്നു. 2017ലാണ് സർവീസിൽ പ്രവേശിച്ചത്. പത്തനാപുരം, പുനലൂർ, കൊല്ലം എക്‌സൈസ് ഓഫീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ ഭാഗമാണ്. വള്ളിക്കീഴ് ശ്രീഭവനം വീട്ടിലാണ് താമസം. ശശിധരൻ, ശ്രീകുമാരി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: രോഹിണി (അദ്ധ്യാപിക). മക്കൾ: ശ്രീപാർവതി, അഭിജിത്ത് കൃഷ്ണൻ.