കരുനാഗപ്പള്ളി: ഭാര്യയെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. തൊടിയൂർ വേങ്ങറ നാസില മൻസിൽ നബിദ് (29) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. നബിദ് ഭാര്യയെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ നോക്കിയതിലുള്ള വിരോധത്താൽ പരാതിക്കാരന്റെ ഫോൺ നിലത്തെറിഞ്ഞു പൊട്ടിക്കുകയും പത്തൽ വെച്ച് തലയടിച്ച് പൊട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. നേരത്തെയും പ്രതിക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് ഒളി സങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ് എച്ച്.ഓ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, റഹീം എസ് സി.പി.ഓ മാരായ ഹാഷിം, രാജീവ്, മനു ലാൽ സിപിഓ സജീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.