ചാത്തന്നൂർ: കർണാടക ഉടുപ്പിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ കൊച്ചാലുംമൂട് എം.എൽ വിഹാറിൽ കെ.ടി.മുരളിയുടെയും കെ.ലളിതമ്മയുടെയും മകൻ എം.മനോജ് കുമാർ (45) മരിച്ചു. ഒപ്പമുണ്ടായിരുന്ന കോതേരി സ്വദേശി ലോഹിതദാസ് നിസാര പരിക്കുകളോടെ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. കർണാടകയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന സ്കൂട്ടറിൽ തട്ടാതിരിക്കാനായി വെട്ടിച്ചപ്പോൾ വാഹനം മറിഞ്ഞാണ് അപകടം. വി.പി.പ്രീതയാണ് മനോജ് കുമാറിന്റെ ഭാര്യ. മക്കൾ: അദ്വൈത് മനോജ്, ആദിദേവ് മനോജ്. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.