കരുനാഗപ്പള്ളി : മേക്കേ മുണ്ടപ്പള്ളിൽ -ചക്കാലത്ത് കുടുംബ യോഗം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 1.82ലക്ഷം രൂപ നൽകി. കുടുംബ യോഗം പ്രസിഡന്റ് എം. മൈതീൻ കുഞ്ഞിൽ നിന്ന് സി.ആർ.മഹേഷ് എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ കുടുംബയോഗം ഭാരവാഹികളായ കെ. ബഷീർ, വി.അബ്ദുൽ സലിം, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ നാസർ, സലിം ചക്കാല , നിസാർ തുടങ്ങിയവർ പങ്കെടുത്തു.
മേക്കേ മുണ്ടപ്പള്ളിൽ -ചക്കാലത്ത് കുടുംബ യോഗം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയുടെ ചെക്ക് സി.ആർ.മഹേഷ് എം.എൽ.എ ഏറ്റുവാങ്ങുന്നു