പുനലൂർ: പുനലൂർ ലയൺസ് ക്ലബ്ബിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെയും നേതൃത്വത്തിൽ സൗജ്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും 18ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ തെന്മല ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നടക്കും. ലയൺസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. തിമിരം,മാലകണ്ണ്,ഹ്രസ്വദൃഷ്ടി തുടങ്ങിയവയെല്ലാം സൗജന്യമായി പരിശോധിച്ച് ചികിത്സാ നിർദ്ദേശങ്ങൾ നൽകും.