aromal

ചാത്തന്നൂർ: പാരിപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നഴ്‌സിംഗ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം സർക്കാർ നഴ്‌സിംഗ് കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥി പകൽക്കുറി കല്ലറക്കോണം ശ്രീചന്ദ്രികയിൽ ആരോമലാണ് (22) മരിച്ചത്.

ചൊവാഴ്ച രാത്രി 8ന് പാരിപ്പള്ളി -മടത്തറ റോഡിൽ പാരിപ്പള്ളി ജവഹർ ജംഗ്ഷന് സമീപമായിരുന്നു അപകടം. പാരിപ്പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ആരോമൽ ഓടിച്ചിരുന്ന ബൈക്ക് ജവഹർ ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ആരോമലിനെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കല്ലറക്കോണത്തെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം മിയ്യണ്ണൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അമ്മ: അമ്പിളി. സഹോദരി: അരുണിമ. പാരിപ്പള്ളി പൊലീസ് കേസെടുത്തു.