കൊട്ടിയം: നിത്യസഹായ മാത ഗേൾസ് ഹൈസ്കൂളിലെ കേഡറ്റുകൾക്ക് സ്വാതന്ത്ര്യദിന സന്ദേശവുമായി കൊട്ടിയം സർക്കിൾ ഇൻസ്പെക്ടർ ജി. സുനിൽ സ്കൂൾ സന്ദർശിച്ചു. കേഡറ്റുകളുടെ പരേഡ് വിലയിരുത്തുകയും ലഹരിക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. ജില്ലാ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കേഡറ്റുകളെ അഭിനന്ദിച്ചു. പ്രഥമാദ്ധ്യാപിക വൈ. ജൂഡിത് ലത, പി.ടി.എ പ്രസിഡന്റ് അൻസർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ജിസ്മി ഫ്രാങ്ക്ലിൻ, എയ്ഞ്ചൽ മേരി, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജോയൽ, ഡി.ഐ രമ്യ, ഓഫീസ് സ്റ്റാഫ് ജോസഫ് എന്നിവർ പങ്കെടുത്തു.