പത്തനാപുരം: കാർഷിക വികസന​കർഷക ക്ഷേമ വകുപ്പിന്റെ 2023 ലെ കർഷക പുരസ്‌കാരം ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂളിന് ലഭിച്ചു.
പച്ചക്കറി കൃഷി നടത്തുന്ന സ്‌പെഷ്യൽ സ്‌കൂളിനുള്ള രണ്ടാം സ്ഥാനമാണ് ഗാന്ധിഭവൻ ഇന്റർനാഷണൽ മോഡൽ റസിഡൻഷ്യൽ സ്‌പെഷ്യൽ സ്‌കൂളിന് ലഭിച്ചത്.
25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. 50 സെന്റ് വസ്തുവിൽ ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാ സോമരാജന്റെ മേൽനോട്ടത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുധ, ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോം മാനേജിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ ആർ. ഗീത എന്നിവരുടെ നേതൃത്വത്തിൽ പടവലം, പയർ, ചീര, വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, പീച്ചിങ്ങ, അഞ്ച് തരം ഉണ്ടമുളക്, കാന്താരി, വാഴ, കുറ്റിപ്പയർ, മുതിര, മഞ്ഞൾ, നെല്ല്, പടവലം, നിലക്കടല എന്നിവയാണ് കൃഷിചെയ്​തത്​. കൂടാതെ 1500 ബന്ദി ചെടി, ഓമയ്ക്ക, തിന എന്നിവയും കൃഷിചെയ്യുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കുമൊപ്പം മനോജ്, മംഗളൻ, അനീഷ് എന്നിവരാണ് കൃഷിപരിപാലനത്തിന്​ ചുക്കാൻ പിടിച്ചത്.